തിരുവനന്തപുരത്ത് വിദ്യാർഥികൾ തമ്മിൽ കത്തിക്കുത്ത്; പരിക്കേറ്റ വിദ്യാർഥി ഗുരുതരാവസ്ഥയിൽ
Saturday, January 4, 2025 8:12 PM IST
തിരുവനന്തപുരം: പൂവച്ചലിൽ വിദ്യാർഥികൾ തമ്മിൽ കത്തിക്കുത്ത്. പൂവച്ചൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾ തമ്മിലാണ് കത്തിക്കുത്ത് ഉണ്ടായത്.
അസ്ലം എന്ന വിദ്യാർഥിക്കാണ് കുത്തേറ്റത്. കുട്ടിയുടെ ശ്വാസകോശത്തിന് കുത്തേറ്റിട്ടുണ്ട്. അസ്ലം ഗുരുതരാവസ്ഥയിലാണ് എന്നാണ് വിവരം.
പ്ലസ് ടു വിദ്യാർഥിയായ അസ്ലമിനെ പ്ലസ് വൺ വിദ്യാർഥികളായ നാലുപേര്‍ ചേർന്ന് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥിയെ കാട്ടാക്കടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.