ഫ്ലവർ ഷോയ്ക്കിടെ വീട്ടമ്മ വീണ് കൈ ഒടിഞ്ഞ സംഭവം; സംഘാടകർക്കെതിരേ കേസെടുത്തു
Saturday, January 4, 2025 6:53 PM IST
എറണാകുളം: കൊച്ചിയിലെ ഫ്ലവർ ഷോയ്ക്കിടെ വീട്ടമ്മ വീണ് കൈ ഒടിഞ്ഞ സംഭവത്തിൽ സംഘാടകർക്കെതിരേ പോലീസ് കേസെടുത്തു. ജിസിഡിഎ, എറണാകുളം അഗ്രി-ഹോർട്ടി കൾച്ചർ സൊസൈറ്റി എന്നിവർക്കെതിരേയാണ് കേസ്.
പരിക്കേറ്റ യുവതിയുടെ ഭർത്താവിന്റെ പരാതിയിലാണ് കേസെടുത്തത്. മറൈന്‍ഡ്രൈവിൽ ഫ്ലവർഷോയ്ക്കിടെ പലകയില്‍ തെന്നിവീണാണ് വീട്ടമ്മയുടെ കൈ ഒടിഞ്ഞത്. കടവന്ത്ര സ്വദേശിനി ബിന്ദു ജോസിനാണ് പരിക്കേറ്റത്.
ഫ്ലവർഷോ നടക്കുന്ന സ്ഥലത്ത് വെള്ളം വീണ് ചെളി നിറഞ്ഞിരുന്നതിനാല്‍ അതിന് മുകളില്‍ പ്ലൈവുഡ് പലകകള്‍ സ്ഥാപിച്ചിരുന്നു. ഈ പ്ലൈവുഡ് പലകയില്‍ ഇവർ തെന്നിവീഴുകയായിരുന്നു. ഇതിന് പിന്നാലെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഫ്ലവർഷോ നിര്‍ത്തിവെച്ചു.