വല്ലപ്പുഴയിലെ ഷഹന തിരോധാനം; കുട്ടിയുടെ കൂടെ യാത്ര ചെയ്തുവെന്ന് സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം പുറത്തുവിട്ടു
Saturday, January 4, 2025 6:30 PM IST
പാലക്കാട്: വല്ലപ്പുഴയിൽ കാണാതായ ഷഹന ഷെറിന്റെ കൂടെ ട്രെയിനിൽ യാത്ര ചെയ്തുവെന്ന് സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു.
വല്ലപ്പുഴ സ്വദേശി അബ്ദുൽ കരീമിന്റെ മകൾ ഷഹന ഷെറിനെ (15) ആണ് കാണാതായത്. നിലവിൽ കൂട്ടിയെ കാണാതായി ആറ് ദിവസം പിന്നിട്ടു.
ദൃക്സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് പോലീസ് ഇയാളുടെ രേഖാചിത്രം പുറത്തുവിട്ടത്. പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും പരശുറാം എക്സ്പ്രസിൽ ഷഹന ഷെറിൻ യാത്ര ചെയ്തിരുന്നുവെന്ന് സംശയമുണ്ടായിരുന്നു.