മോഷ്ടിച്ച ബൈക്കുമായി യുവാവ് പിടിയില്‍
Saturday, January 4, 2025 5:25 PM IST
കോഴിക്കോട്: മോഷ്ടിച്ച ബൈക്കുമായി യുവാവ് പിടിയില്‍. കൊടുവള്ളി വാവാട് സ്വദേശി റാക്കിബ് (22) ആണ് പിടിയിലായത്.
കഴിഞ്ഞ നവംബറില്‍ നല്ലളം ഉളിശ്ശേരികുന്ന് സ്വദേശിയായ ഹുദൈവ് റഹ്മാന്റെ ബൈക്ക് വീടിന് സമീപത്ത് നിന്നും മോഷണം പോയിരുന്നു. വാഹനം രണ്ട് ദിവസമായി ഫറോക്ക് നല്ലളം ഭാഗത്ത് ഉണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
തുടർന്ന് ക്രൈം സ്ക്വാഡും പോലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളുടെ കൂട്ടുപ്രതിയായ നല്ലളം സ്വദേശി അല്‍ത്താഫിനായി പോലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.