കോ​ട്ട​യം: സി​പി​എം കോ​ട്ട​യം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ ഡി​വൈ​എ​ഫ്ഐ​ക്കും എ​സ്എ​ഫ്ഐ​ക്കും വി​മ​ർ​ശ​നം. ബ​ഹു​ജ​ന പ്ര​ശ്ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് യു​വാ​ക്ക​ളി​ൽ സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ഡി​വൈ​എ​ഫ്ഐ​ക്ക് ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് വി​മ​ർ​ശ​നം.

യു​വ​ജ​ന വി​ദ്യ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ പ​ഴ​യ​കാ​ല വീ​ര്യം ചോ​ർ​ന്നെ​ന്ന് സം​ഘ​ട​ന റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ​ക്ക് വി​ദ്യാ​ർ​ഥി​ക​ളോ​ടു​ള്ള മ​നോ​ഭാ​വം മൂ​ലം ക്യാ​മ്പ​സു​ക​ളി​ൽ സീ​റ്റ് കു​റ​യു​ന്നെ​ന്നു​മാ​ണ് വി​മ​ർ​ശ​നം.

ബി​ജെ​പി​യു​ടെ വ​ള​ർ​ച്ച ഇ​ട​ത് വോ​ട്ടു​ക​ളി​ൽ വി​ള്ള​ൽ വീ​ഴ്ത്തു​ന്നത് ഗൗ​ര​വ​ത​ര​മാ​ണ്. നി​ർ​ദി​ഷ്ട ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി വേ​ഗ​ത്തി​ലാ​ക്ക​ണെ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ്മേ​ള​ന​ത്തി​ൽ പ്ര​മേ​യം പാ​സാ​ക്കി. സ്ഥ​ല​മേ​റ്റെ​ടു​പ്പി​ല​ട​ക്ക​മു​ള്ള സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.