ആ​ല​പ്പു​ഴ: കോ​ള​ജി​ലേ​ക്കു​ള്ള റോ​ഡ് കു​റു​കെ ക​ട​ക്കു​ന്ന​തി​നി​ടെ കാ​റി​ടി​ച്ചു ഗു​രു​ത​ര​മാ​യ പ​രു​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് 15 മാ​സ​മാ​യി അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന നി​യ​മ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. തോ​ണ്ട​ൻ​കു​ള​ങ്ങ​ര കൃ​ഷ്ണ​കൃ​പ​യി​ൽ വാ​ണി സോ​മ​ശേ​ഖ​ര​ൻ (24) ആ​ണ് മ​രി​ച്ച​ത്.

2023 സെ​പ്റ്റം​ബ​ർ 21ന് ​ഏ​റ്റു​മാ​നൂ​ർ സി​എ​സ്ഐ ലോ ​കോ​ള​ജി​ന് മു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. വീ​ഴ്ച​യി​ൽ ത​ല​ച്ചോ​റി​ന് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ​തി​നെ​ത്തു​ട​ർ​ന്നു അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി.

ആ​ദ്യം തെ​ള്ള​ക​ത്തെ​യും പി​ന്നീ​ട് വെ​ല്ലൂ​രി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​മാ​യി വീ​ട്ടി​ൽ വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​മൊ​രു​ക്കി​യാ​ണ് പ​രി​ച​രി​ച്ചി​രു​ന്ന​ത്.

അ​മ്പ​ല​പ്പു​ഴ മ​ണി ജ്വ​ല്ല​റി ഉ​ട​മ സോ​മ​ശേ​ഖ​ര​ന്‍റെ​യും മാ​യ​യു​ടെ​യും മ​ക​ളാ​ണ്. സ​ഹോ​ദ​ര​ൻ: വ​സു​ദേ​വ്.