മണിപ്പുരില്‍ എസ്പി ഓഫീസിന് നേരെ ആക്രമണം; പോലീസുകാര്‍ക്ക് പരിക്ക്
Saturday, January 4, 2025 10:37 AM IST
ഇംഫാല്‍: മണിപ്പുരിലെ ക്യാംഗ്പോക്പിയില് എസ്പി ഓഫീസിന് നേരെ ആക്രമണം. സംഭവത്തില്‍ എസ്പി മനോജ് പ്രഭാകര്‍ക്ക് തലയ്ക്ക് പരിക്കേറ്റു.
മറ്റ് ചില പോലീസുകാര്‍ക്കും പരിക്കുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ക്യാംഗ്പോക്പിയില് നേരത്തേ സുരക്ഷാസേനയും കുക്കി വനിതാ സംഘടനയിലെ അംഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു
ഇതിന് പിന്നാലെയാണ് കുക്കി സംഘടനകള്‍ എസ്പി ഓഫീസിന് നേരെ പ്രതിഷേധവുമായി എത്തിയത്. പോലീസ് വാഹനങ്ങള്‍ അടക്കം അടിച്ചുതകര്‍ത്തിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് പോലീസ് അറിയിച്ചു.