ടൂറിസ്റ്റ് ബസ് കാറിൽ ഇടിച്ച് അപകടം; ചികിത്സയിലിരുന്നയാൾ മരിച്ചു
Saturday, January 4, 2025 9:34 AM IST
കൊച്ചി: ആലുവയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. മാറമ്പള്ളി സ്വദേശി മണി ആണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി 10ഓടെയാണ് സംഭവം. മണിക്ക് സ്ട്രോക്ക് വന്ന് ആശുപത്രിയിലായിരുന്നു.
ഇവിടെനിന്ന് വീട്ടിലേക്ക് തിരിച്ചുവരുന്ന വഴിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ വാഹനം പൂർണമായും തകർന്നിരുന്നു.