പു​ത്തൂ​ര്‍​വ​യ​ല്‍: അ​മ്മു​വെ​ന്ന എ​ക്സ്പ്ലോ​സീ​വ് സ്‌​നി​ഫ​ര്‍ ഡോ​ഗി​ന് സ്മാ​ര​ക​മൊ​രു​ക്കി പോ​ലീ​സ് സേ​ന​യു​ടെ ആ​ദ​രം. വ​യ​നാ​ട് ജി​ല്ല​യി​ലെ കെ-9 ​സ്‌​ക്വാ​ഡി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന അ​മ്മു​വി​ന് പു​ത്തൂ​ര്‍​വ​യ​ല്‍ പോ​ലീ​സ് ഡി​സ്ട്രി​ക്ട് ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലാണ് അ​ന്ത്യ​വി​ശ്ര​മ കേ​ന്ദ്ര​മൊ​രു​ക്കിയത്.

അ​മ്മു​വി​ന്‍റെ പ​രി​ശീ​ല​ക​രാ​യ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍ കെ. ​സു​ധീ​ഷ്, പി. ​ജി​തി​ന്‍ എ​ന്നി​വ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ കെ-9 ​സ്‌​ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​ന്ദ്ര​മൊ​രു​ങ്ങി​യ​ത്.

സം​സ്‌​കാ​ര ച​ട​ങ്ങി​ല്‍ അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ച ശേ​ഷം വ​യ​നാ​ട് ജി​ല്ലാ പോലീ​സ് മേ​ധാ​വി ത​പോ​ഷ് ബ​സു​മ​താ​രി ന​ല്‍​കി​യ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് ക​ല്ല​റ ഒ​രു​ക്കി​യ​ത്. 2024 ഒ​ക്ടോ​ബ​ർ 24നാ​യി​രു​ന്നു അ​മ്മു​വി​ന്‍റെ വി​യോ​ഗം.

2017 ല്‍ ​ന​ട​ന്ന കേ​ര​ളാ പോ​ലീ​സ് ഡ്യൂ​ട്ടി മീ​റ്റി​ല്‍ എ​ക്സ്പ്ലോ​സീ​വ് സ്നി​ഫി​ങ്ങി​ല്‍ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. 2018ല്‍ ​ഓ​ള്‍ ഇ​ന്ത്യ പോ​ലീ​സ് ഡ്യൂ​ട്ടി മീ​റ്റി​ലും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

നി​ര​വ​ധി പ്ര​മാ​ദ​മാ​യ നി​ര​വ​ധി കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ണാ​യ​ക​മാ​യ​ത് അ​മ്മു​വി​ന്‍റെ ഇ​ട​പെ​ട​ലാ​ണ്.