16കാരിക്ക് അശ്ലീലസന്ദേശമയച്ച ഡോക്ടർ പിടിയിൽ
Saturday, January 4, 2025 3:24 AM IST
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയച്ച ഡോക്ടർ പിടിയിൽ. കണ്ണൂർ സ്വദേശി അലൻ അലക്സാണ് കോഴിക്കോട് ബീച്ചിൽ വച്ച് പിടിയിലായത്.
പെൺകുട്ടിയുടെ വീട്ടുകാർ ഇയാളെ വിളിച്ചുവരുത്തിയശേഷം പോലീസിന് കൈമാറുകയായിരുന്നു. കോഴിക്കോട് സ്വകാര്യ ക്ലിനിക്കിലാണ് ഇയാൾ പ്രാക്ടീസ് ചെയ്യുന്നത്. സമൂഹ മാധ്യമം വഴിയാണ് അലൻ അലക്സ് പെൺകുട്ടിയെ പരിചയപ്പെടുന്നത്.
ശല്യം വർധിച്ചതോടെ പെൺകുട്ടി ഇക്കാര്യം ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കൾ പറഞ്ഞത് അനുസരിച്ചാണ് ഡോക്ടറോട് പെൺകുട്ടി കോഴിക്കോട് ബീച്ചിലേക്ക് എത്താൻ ആവശ്യപ്പെട്ടത്. തുടർന്ന് ബീച്ചിലെത്തിയ ഡോക്ടറെ പിടികൂടുകയായിരുന്നു.