കാറിൽ കഞ്ചാവ് കടത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ
Saturday, January 4, 2025 12:32 AM IST
പത്തനംതിട്ട: കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.
ചെങ്ങന്നൂരിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ എണ്ണക്കാട് സ്വദേശിയായ സാജൻ മാത്യുവാണ് പിടിയിലായത്. ഇയാളിൽ നിന്ന് 1.69 കിലോഗ്രാം കഞ്ചാവു പിടിച്ചെടുത്തു.
ഇയാൾക്ക് എവിടെ നിന്നും കഞ്ചാവു ലഭിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.