അനധികൃത മദ്യവിൽപ്പന;തൃശൂരിലും തിരുവനന്തപുരത്തുമായി രണ്ടു പേർ പിടിയിൽ
Friday, January 3, 2025 11:33 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃത മദ്യവിൽപ്പന നടത്തിയ സംഭവങ്ങളിൽ തൃശൂരിലും തിരുവനന്തപുരത്തുമായി രണ്ടു പേർ പിടിയിൽ. പോത്തൻകോട് സ്വദേശി സുരേഷ് കുമാർ(55) ആണ് തിരുവനന്തപുരത്ത് അറസ്റ്റിലായത്.
ഇയാളുടെ പക്കൽനിന്ന് 14 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടിച്ചെടുത്തു. തിരുവനന്തപുരം എക്സൈസ് സർക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു പിരിശോധന.
അതേസമയം തൃശൂരിലും എടത്തുരുത്തി സ്വദേശി ഗോപി എന്നയാളിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി. 11 ലിറ്റർ മദ്യമാണ് ഇയാളിൽനിന്ന് പിടികൂടിയത്.