തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം മി​നി പാ​ക്കി​സ്ഥാ​ൻ എ​ന്ന മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് മു​ൻ കേ​ന്ദ്ര മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര ശേ​ഖ​ർ. ആ​ര് പ​റ​ഞ്ഞാ​ലും പ​രാ​മ​ർ​ശം എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ലും പ്രി​യ​ങ്ക​യും ജ​യി​ക്കാ​ൻ കാ​ര​ണം കേ​ര​ളം മി​നി പാ​ക്കി​സ്ഥാ​ൻ ആ​യ​തു​കൊ​ണ്ടാ​ണെ​ന്നാ​യി​രു​ന്നു മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന. ബി​ജെ​പി മ​ന്ത്രി നി​തേ​ഷ് റാ​ണ​യാ​ണ് വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​രു​വ​രും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച​ത് ഭീ​ക​ര സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​കൊ​ണ്ടാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പൂ​നെ​യി​ൽ ന​ട​ന്ന ഒ​രു ച​ട​ങ്ങി​ൽ ആ​യി​രു​ന്നു മ​ന്ത്രി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശം.