ഇ.പി.ജയരാജന്റെ ആത്മകഥ ചോർന്ന കേസ്; എ.വി.ശ്രീകുമാർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു
Friday, January 3, 2025 9:44 PM IST
കൊച്ചി: ഇ.പി.ജയരാജന്റെ ആത്മകഥ ചോർന്ന കേസിൽ എ.വി. ശ്രീകുമാർ മുൻകൂർ ജാമ്യം തേടി. ഹൈക്കോടതിയിലാണ് അദ്ദേഹം മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
ഡിസി ബുക്ക്സ് സീനിയർ ഡെപ്യൂട്ടി എഡിറ്റർ ആണ് ശ്രീകുമാർ. ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. തിങ്കളാഴ്ച ഹർജി കോടതി വീണ്ടും പരിഗണിക്കും.
നേരത്തേ ഇ.പി. ജയരാജന്റെ ആത്മകഥ ചോർന്ന സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇ.പിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ഈസ്റ്റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഡിസി ബുക്സ് എഡിറ്ററായിരുന്ന ശ്രീകുമാറിനെതിരേയാണ് കേസ്. ഡിസി ബുക്സിൽനിന്നാണ് ആത്മകഥ ചോർന്നതെന്നും ശ്രീകുമാറാണ് ഇതിന് പിന്നിലെന്നും നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു.