കുമളി ബസ് സ്റ്റാൻഡിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്
Friday, January 3, 2025 9:33 PM IST
ഇടുക്കി: കുമളി ബസ് സ്റ്റാൻഡിൽ കത്തിക്കുത്ത്. ചെങ്കര സ്വദേശി സുനിലിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മഹേശ്വരൻ എന്നയാളെയാണ് പോലീസ് പിടികൂടിയത്.
സുനിലിന്റെ കഴുത്തിനും നെഞ്ചിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. കുത്തേറ്റ സുനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹേശ്വരന്റെ ഭാര്യയും ഓട്ടോ ഡ്രൈവറായ സുനിലും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ എത്തിച്ചത്.
വെള്ളിയാഴ്ച പ്രശ്നം പറഞ്ഞ് തീർക്കാൻ രണ്ട് പേരും കുമളിയിലെത്തി. വാക്കേറ്റം കൈയാങ്കളിയിലെത്തിയതോടെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മഹേശ്വരൻ സുനിലിനെ കുത്തുകയായിരുന്നു.