തി​രു​വ​ന​ന്ത​പു​രം: വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ന്‍റെ 20 കോ​ച്ചു​ക​ളു​ള്ള പു​തി​യ റേ​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം കൊ​ച്ചു​വേ​ളി (തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്) സ്റ്റേ​ഷ​നി​ലാ​ണ് കോ​ച്ചു​ക​ൾ എ​ത്തി​ച്ച​ത്.

ചെ​ന്നൈ​യി​ൽ നി​ന്നാ​ണ് ഓ​റ​ഞ്ച് നി​റ​ത്തി​ലു​ള്ള പു​തി​യ കോ​ച്ചു​ക​ൾ കൊ​ച്ചു​വേ​ളി​യി​ൽ എ​ത്തി​ച്ചി​ട്ടു​ള്ള​ത്. 16 കോ​ച്ചു​ക​ളു​ള്ള തി​രു​വ​ന​ന്ത​പു​രം - കാ​സ​ർ​ഗോ​ഡ് വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ന് (വെ​ള്ള നി​റ​ത്തി​ലെ കോ​ച്ചു​ക​ൾ) പ​ക​രം ഓ​ടി​ക്കാ​നാ​യാ​ണ് പു​തി​യ കോ​ച്ചു​ക​ൾ എ​ത്തി​ച്ചി​ട്ടു​ള്ള​ത്.

നി​ല​വി​ലെ 16 കോ​ച്ചു​ക​ളി​ൽ നി​ന്ന് 20 കോ​ച്ചു​ക​ളി​ലേ​ക്ക് മാ​റു​മ്പോ​ൾ സീ​റ്റു​ക​ൾ 312 എ​ണ്ണം കൂ​ടി വ​ർ​ധി​ച്ച് 1328 ആ​കും. പു​തി​യ കോ​ച്ചു​ക​ൾ സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തു​മെ​ന്നാ​ണ് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന സൂ​ച​ന. അ​തി​നു ശേ​ഷം സ്ഥി​ര​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന തീ​യ​തി പ്ര​ഖ്യാ​പി​ക്കും.