ബിഗ് ബാഷ് ലീഗ് മത്സരത്തിനിടെ കൂട്ടിയിടിച്ച് സിഡ്നി തണ്ടേഴ്സിന്റെ താരങ്ങൾക്ക് ഗുരുതര പരിക്ക്
Friday, January 3, 2025 5:50 PM IST
സിഡ്നി: ബിഗ് ബാഷ് ലീഗിലെ പെർത്ത് സ്കോർച്ചേഴ്സിനെതിരായ മത്സരത്തിനിടെ കൂട്ടിയിടിച്ച് സിഡ്നി തണ്ടേഴ്സിന്റെ താരങ്ങൾക്ക് ഗുരുതര പരിക്ക്. കാമറൂൺ ബാൻക്രോഫ്റ്റിനും ഡാനിയൽ സാംസിനും ആണ് പരിക്കേറ്റത്.
ഫീൽഡ് ചെയ്യുന്ന സമയത്ത് ക്യാച്ച് പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും കൂട്ടിയിടിക്കുകയായിരുന്നു. പെർത്ത് സ്കോർച്ചേഴ്സിന്റെ ഇന്നിംഗ്സിലെ 16-ാം ഓവറിലായിരുന്നു സംഭവം.
കൂട്ടിയിടിച്ചതിന് ശേഷം ഇരുവരും നിലത്ത് വീഴുകയും ബാൻക്രോഫ്റ്റിന്റെ മൂക്കിൽ നിന്ന് രക്തം വരുകയും ചെയ്തു. പരിക്കേറ്റെങ്കിലും താരം നടന്ന് മൈതാനം വിട്ടു. എന്നാൽ സാംസിനെ സ്ട്രെച്ചറിലാണ് കൊണ്ടുപോയത്.
ഇരുവരേയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.