മലക്കപ്പാറയ്ക്ക് സമീപം റോഡിൽ നിലയുറപ്പിച്ച് കബാലി; മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു
Friday, January 3, 2025 4:48 PM IST
തൃശൂര്‍: മലക്കപ്പാറയ്ക്ക് സമീപം അന്തര്‍സംസ്ഥാന പാതയില്‍ കാട്ടാനയിറങ്ങി ഗതാഗതം തടസപ്പെട്ടു. മലക്കപ്പാറയ്ക്ക് സമീപം പത്തടിപ്പാലത്തിനരികെയാണ് കബാലി എന്ന കട്ടാന ഗതാഗതം തടസപ്പെടുത്തിയത്.
മരവും പനയും റോഡിലേയ്ക്ക് മറിച്ചിട്ട ആന റോഡില്‍ നിലയുറപ്പിച്ചു. ഇതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
പോലീസിന്റെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനയെ തുരത്തിയത്. ദിവസങ്ങളായി കബാലിയുടെ ശല്യം മേഖലയിൽ രൂക്ഷമാണ്.