ഇം​ഫാ​ൽ: മ​ണി​പ്പു​രി​ന്‍റെ 19-ാം ഗ​വ​ർ​ണ​റാ​യി അ​ജ​യ് കു​മാ​ർ ബ​ല്ല സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. രാ​ജ്ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ണി​പു​ർ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ഡി. ​കൃ​ഷ്ണ​കു​മാ​ർ സ​ത്യ​വാ​ച​കം ചൊ​ല്ലി​കൊ​ടു​ത്തു.

മു​ഖ്യ​മ​ന്ത്രി ബി​രേ​ൺ സിം​ഗ് അ​ട​ക്ക​മു​ള്ള​വ​ർ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. മു​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​യ അ​ജ​യ് ബ​ല്ല 1984 ബാ​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് മാ​സ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​യി കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

വ്യാ​ഴാ​ഴ്ച​യാ​ണ് അ​ജ​യ് കു​മാ​ർ ബ​ല്ല ഇം​ഫാ​ലി​ലെ​ത്തി​യ​ത്. അ​ദ്ദേ​ഹ​ത്തെ മു​ഖ്യ​മ​ന്ത്രി ബി​രേ​ൺ സിം​ഗും സ്പീ​ക്ക​റും മ​ന്ത്രി​മാ​രും ചേ​ർ​ന്നാ​ണ് സ്വീ​ക​രി​ച്ച​ത്.