വി.പി. അനിൽ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി
Friday, January 3, 2025 3:53 PM IST
മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി.പി. അനിലിനെ തെരഞ്ഞെടുത്തു. നിലവിൽ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് അനിൽ.
അനാരോഗ്യം മൂലം സെക്രട്ടറി സ്ഥാനം ഒഴിയാൻ നിലവിലെ ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് തയാറായിരുന്നു. തുടർന്നാണ് അനിലിനെ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
38 അംഗ ജില്ലാ കമ്മിറ്റിയിലേയ്ക്ക് 12 പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. മലപ്പുറം ജില്ലാസമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം വൈകുന്നേരം താനൂർ ചീരാൻകടപ്പുറം നഗറിൽ നടക്കും.