തി​രു​വ​ന​ന്ത​പു​രം: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ സി​പി​എം ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് വ​രു​ത്തി​തീ​ര്‍​ക്കാ​നാ​ണ് തു​ട​ക്കം മു​ത​ല്‍ സി​ബി​ഐ ശ്ര​മി​ച്ച​തെ​ന്ന് പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​തി​ന​പ്പു​റം സി​ബി​ഐ​ക്ക് ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

ഇ​ത് പാ​ര്‍​ട്ടി ഗൂ​ഢാ​ലോ​ച​ന​യി​ല്‍ ഉ​ണ്ടാ​യ കൊ​ല​പാ​ത​ക​മ​ല്ല. കേ​സി​ലെ സി​ബി​ഐ കോ​ട​തി​യു​ടെ വി​ധി അ​വ​സാ​ന വാ​ക്ക​ല്ല.

വി​ധിന്യാ​യം പ​രി​ശോ​ധി​ച്ച് ഉ​യ​ര്‍​ന്ന കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കും. രാ​ഷ്ട്രീ​യ​മാ​യ ഉ​ദ്ദേ​ശ്യം വ​ച്ച് പാ​ര്‍​ട്ടിപ്ര​വ​ര്‍​ത്ത​ക​രെ പ്ര​തി​ക​ളാ​ക്കി​യെ​ന്നും ഗോ​വി​ന്ദ​ന്‍ ആ​രോ​പി​ച്ചു.

പെ​രി​യ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷി​നെ​യും ശ​ര​ത് ലാ​ലി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ​ത്ത് പ്ര​തി​ക​ള്‍​ക്ക് ഇ​ര​ട്ട​ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യു​ടേ​താ​ണ് വി​ധി. ഉ​ദു​മ മു​ൻ എം​എ​ൽ​എ കെ.​വി.​കു​ഞ്ഞി​രാ​മ​ൻ അ​ട​ക്കം നാ​ല് പേ​ർ​ക്ക് അ​ഞ്ച് വ​ർ​ഷം ത​ട​വ് ശി​ക്ഷ​യും കോ​ട​തി വി​ധി​ച്ചു.