പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശമയച്ചു; ഡോക്ടർ പിടിയിൽ
Friday, January 3, 2025 2:43 PM IST
കോഴിക്കോട് .പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് സമൂഹമാധ്യമം വഴി അശ്ലീല സന്ദേശം അയച്ച സംഭവത്തിൽ ഡോക്ടർ പിടിയിൽ. കണ്ണൂർ സ്വദേശി അലൻ അലക്സ് ആണ് പിടിയിലായത്.
പെൺകുട്ടിയുടെ ബന്ധുക്കൾ ചേർന്ന് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്ത വെള്ളയിൽ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
സമൂഹമാധ്യമം വഴി പരിചയപ്പെട്ട കാക്കൂർ സ്വദേശിയായ പെൺകുട്ടിക്ക് ഇയാൾ നിരന്തരം അശ്ലീല സന്ദേശം അയച്ചുവെന്നാണ് പരാതി. ഇതോടെ പെൺകുട്ടി ഇക്കാര്യം ബന്ധുക്കളെ അറിയിച്ചു.
ബന്ധുക്കൾ പറഞ്ഞത് അനുസരിച്ച് ഡോക്ടറോട് പെൺകുട്ടി കോഴിക്കോട് ബീച്ചിലേക്ക് എത്താൻ ആവശ്യപ്പെട്ടു. കാറിൽ ബീച്ചിൽ എത്തിയ ഇയാൾ പെൺകുട്ടിയെ വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തടഞ്ഞുവച്ച ശേഷം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.