കോ​ട്ട​യം: കാ​ർ​ട്ടൂ​ണി​സ്റ്റ് ജോ​ർ​ജ് കു​മ്പ​നാ​ട് (എ.​വി.​ജോ​ർ​ജ്-94)​അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യസ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് തി​രു​വ​ല്ല കു​മ്പ​നാ​ട് മാ​ര്‍​ത്തോ​മ ഫെ​ല്ലോ​ഷി​പ്പ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ രാ​വി​ലെ 9.30നാ​യി​രു​ന്നു അ​ന്ത്യം.

മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ പ​തി​ഞ്ഞ ഉ​പ്പാ​യി മാ​പ്ല എ​ന്ന കാ​ര്‍​ട്ടൂ​ണ്‍ ക​ഥാ​പാ​ത്ര​ത്തെ സൃ​ഷ്ടി​ച്ച​ത് ജോ​ർ​ജ് കു​മ്പ​നാ​ടാ​ണ്. കേ​ര​ള ധ്വ​നി​യി​ൽ ജോ​ർ​ജ് വ​ര​ച്ച ഈ ​കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ത്തെ പി​ന്നീ​ട് ടോം​സ് അ​ട​ക്ക​മു​ള്ള​വ​ർ ത​ങ്ങ​ളു​ടെ കാ​ർ​ട്ടൂ​ൺ പം​ക്തി​ക​ളി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്നു.

കേ​ര​ള കാ​ര്‍​ട്ടൂ​ണ്‍ അ​ക്കാ​ദ​മി വി​ശി​ഷ്ടാം​ഗ​മാ​യി​രു​ന്നു ജോ​ർ​ജ്‌ കു​മ്പ​നാ​ട്‌. പ​രേ​ത​യാ​യ ജോ​യ​മ്മ​യാ​ണ് ഭാ​ര്യ. നാ​ല് പെ​ണ്‍​മ​ക്ക​ളു​ണ്ട്.