കൊ​ച്ചി: സം​സ്ഥാ​ന​ത്ത് പു​തു​വ​ർ​ഷ​ദി​ന​ത്തി​ൽ ആ​രം​ഭി​ച്ച കു​തി​പ്പ് തു​ട​ർ​ന്ന് സ്വ​ർ​ണം. പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 640 രൂ​പ​യും ഗ്രാ​മി​ന് 80 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഒ​രു പ​വ​ൻ സ്വ​ര്‍​ണ​ത്തി​ന് 58,080 രൂ​പ​യി​ലും ഗ്രാ​മി​ന് 7,260 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഒ​രു ഗ്രാം 18 ​കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന് 65 രൂ​പ ഉ​യ​ർ​ന്ന് 5,995 രൂ​പ​യി​ലെ​ത്തി.

ബു​ധ​നാ​ഴ്ച ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 320 രൂ​പ​യും വ്യാ​ഴാ​ഴ്ച 240 രൂ​പ​യും വ​ർ​ധി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സം​കൊ​ണ്ട് സ്വ​ർ​ണ​ത്തി​ന് വ​ർ​ധി​ച്ച​ത് 1,200 രൂ​പ​യാ​ണ്.

ഡി​സം​ബ​ർ തു​ട​ക്ക​ത്തി​ല്‍ 57,200 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. പി​ന്നീ​ട് വി​ല കൂ​ടി​യും കു​റ​ഞ്ഞും നി​ന്നു. 11ന് 58,280 ​രൂ​പ​യാ​യി ഉ​യ​ര്‍​ന്ന് സ്വ​ര്‍​ണ​വി​ല ആ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ല്‍ എ​ത്തി. പി​ന്നീ​ട് വി​ല കു​റ​യു​ന്ന​താ​ണ് ദൃ​ശ്യ​മാ​യ​ത്. 20 ന് 56,320 ​രൂ​പ​യാ​യി താ​ഴ്ന്ന​താ​ണ് മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​രം.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലെ വി​ല​വ​ർ​ധ​ന​യാ​ണ് ആ​ഭ്യ​ന്ത​ര​വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം വ​രെ ഔ​ൺ​സി​ന് 2,624 ഡോ​ള​ർ നി​ല​വാ​ര​ത്തി​ലാ​യി​രു​ന്ന രാ​ജ്യാ​ന്ത​ര വി​ല ഇ​ന്ന് 2,664 ഡോ​ള​റി​ലേ​ക്ക് കു​തി​ച്ചു​ക​യ​റി. രാ​ജ്യാ​ന്ത​ര​വി​ല​യി​ലെ കു​തി​പ്പും ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച​യു​മാ​ണ് കേ​ര​ള​ത്തി​ലും വി​ല കൂ​ടാ​നി​ട​യാ​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, വെ​ള്ളി​യു​ടെ വി​ല​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഒ​രു രൂ​പ​യാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഒ​രു ഗ്രാം ​വെ​ള്ളി​യു​ടെ വി​ല 95 രൂ​പ​യാ​ണ്.