തൃ​ശൂ​ര്‍: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യ്ക്ക് തീ​പി​ടി​ച്ചു. സി​എ​ന്‍​ജി ഓ​ട്ടോ​യ്ക്കാ​ണ് തീ​പി​ടി​ച്ച​ത്. ഗ്യാ​സ് ലീ​ക്കാ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

തൃ​ശൂ​ര്‍ ശ​ക്ത​ന്‍ സ്റ്റാ​ന്‍​ഡി​ന് സ​മീ​പം ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് അ​പ​ക​ടം. തീ ​ഉ​യ​ര്‍​ന്ന​പ്പോ​ള്‍ ത​ന്നെ ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ല്‍ ഡ്രൈ​വ​ര്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പെ​ട്ടു. ഫ​യ​ർ ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.