കാ​ലി​ഫോ​ര്‍​ണി​യ: പ​ടി​ഞ്ഞാ​റ​ന്‍ അ​മേ​രി​ക്ക​ന്‍ സം​സ്ഥാ​ന​മാ​യ കാ​ലി​ഫോ​ര്‍​ണി​യ​യി​ല്‍ വ്യാ​പാ​ര​സ​മു​ച്ച​ത്തി​ലേ​ക്ക് ചെ​റു​വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ് ര​ണ്ട് പേ​ര്‍ മ​രി​ച്ചു. അ​പ​ക​ട​ത്തി​ല്‍ 18 പേ​ര്‍​ക്ക് പ​രി​ക്കു​ണ്ട്.

15 പേ​രു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​താ​ണ്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ര​ണ്ട് പേ​ര്‍​ക്ക് മാ​ത്രം സ​ഞ്ച​രി​ക്കാ​വു​ന്ന വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. വി​മാ​നം ത​ക​ർ​ന്നു​വീ​ഴാ​നു​ണ്ടാ​യ കാ​ര​ണ​മെ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.