തൃ​ശൂ​ര്‍: വ​ട​ക്കാ​ഞ്ചേ​രി ചു​വ​ട്ടു​പാ​ട്ട​ത്ത് ലോ​റി​ക്ക് പി​ന്നി​ല്‍ ബൈ​ക്ക് ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. കോ​ട്ട​യം പാ​മ്പാ​ടി സ്വ​ദേ​ശി സ​ന​ല്‍ ആ​ണ് മ​രി​ച്ച​ത്.

സനലിന് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന കോ​ട്ട​യം പെ​രു​മ്പ​ന​ച്ചി സ്വ​ദേ​ശി ഇ​വി​യോ​ണി​ന് ഗു​രു​ത​ര പ​രി​ക്കു​ണ്ട്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഇ​ന്ന് പു​ല​ര്‍​ച്ചെ ദേ​ശീ​യ​പാ​ത​യി​ല്‍ നി​ര്‍​ത്തി​യി​ട്ട ലോ​റി​ക്ക് പി​ന്നി​ല്‍ ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ബാം​ഗ്ലൂ​രി​ലേ​ക്ക് പോ​കും​വ​ഴി​യാ​ണ് അ​പ​ക​ടം.