വടക്കാഞ്ചേരിയില്‍ ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് അപകടം; ഒരാള്‍ മരിച്ചു
Friday, January 3, 2025 9:29 AM IST
തൃശൂര്‍: വടക്കാഞ്ചേരി ചുവട്ടുപാട്ടത്ത് ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കോട്ടയം പാമ്പാടി സ്വദേശി സനല്‍ ആണ് മരിച്ചത്.
സനലിന് ഒപ്പം ഉണ്ടായിരുന്ന കോട്ടയം പെരുമ്പനച്ചി സ്വദേശി ഇവിയോണിന് ഗുരുതര പരിക്കുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് പുലര്‍ച്ചെ ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. ഇരുവരും ബാംഗ്ലൂരിലേക്ക് പോകുംവഴിയാണ് അപകടം.