സിഡ്നി ടെസ്റ്റ്: ഇന്ത്യയ്ക്ക് മോശം തുടക്കം;രണ്ട് വിക്കറ്റ് നഷ്ടം
Friday, January 3, 2025 5:58 AM IST
സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരന്പരയിലെ അഞ്ചാം മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കം. 17 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു.
ഓപ്പണർമാരായ യശ്വസി ജയ്സ്വാളും കെ. എൽ രാഹുലുമാണ് പുറത്തായത്. ജയ്സ്വാൽ പത്തും രാഹുൽ നാല് റൺസുമാണ് എടുത്തത്. മിച്ചൽ സ്റ്റാർക്കും സ്കോട്ട് ബോളണ്ടും ആണ് വിക്കറ്റുകൾ വീഴ്ത്തിയത്.
ശുഭ്മാൻ ഗില്ലും വിരാട് കോഹ്ലിയും ആണ് ക്രീസിൽ.