ആടിന് തീറ്റ ശേഖരിക്കാൻ മരത്തിൽ കയറിയപ്പോൾ വൈദ്യുതാഘാതമേറ്റു; തോട്ടം തൊഴിലാളി മരിച്ചു
Friday, January 3, 2025 12:18 AM IST
ഇടുക്കി: ആടിന് തീറ്റ ശേഖരിക്കാൻ മരത്തിൽ കയറിയ തോട്ടം തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. ചട്ടമൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരമാണ് സംഭവം. ഇയാൾ മരത്തിൽ നിന്നും ചില്ലകൾ വെട്ടുമ്പോൾ ഇതിലൊന്ന് വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു .
ഇത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷോക്കേറ്റതെന്നാണ് നിഗമനം. ഇന്ന് രാവിലെയാണ് മൃതദേഹം പ്രദേശവാസികൾ കണ്ടെത്തിയത്.