ശോഭാ സുരേന്ദ്രൻ അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി; കേരളത്തിലെ ബിജെപിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിൽ എത്തിക്കുമെന്ന് ശോഭ
Thursday, January 2, 2025 10:13 PM IST
ന്യൂഡല്‍ഹി: മുതിർന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി. ഡൽഹിയിൽ ആയിരുന്നു കൂടിക്കാഴ്ച്ച.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന് ശേഷം ഭാരതം കണ്ട ഏറ്റവും കരുത്തനായ ആഭ്യന്തരമന്ത്രി അമിത് ഷായെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ചതായി ശോഭ സമൂഹ മാധ്യമത്തിൽ കുറിച്ചു. കൂടിക്കാഴ്ച കേരളത്തിലെ ബിജെപിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ തനിക്ക് കൂടുതല്‍ ആത്മവിശ്വാസവും ദൃഢനിശ്ചയവും പകര്‍ന്നു നല്കുന്നതായിരുന്നുവെന്നും ശോഭ പറഞ്ഞു.
കേരളത്തിലെ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രനെ പരിഗണിക്കുന്നു എന്ന സൂചനകള്‍ക്കിടെയാണ് അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ച.