ജയചന്ദ്രൻ നായരുടെ വിയോഗം പത്രലോകത്തിനും സാഹിത്യലോകത്തിനും വലിയ നഷ്ടം: മുഖ്യമന്ത്രി
Thursday, January 2, 2025 8:51 PM IST
തിരുവനന്തപുരം: പത്രലോകത്തിനും സാഹിത്യലോകത്തിനും വലിയ നഷ്ടമാണ് ജയചന്ദ്രൻനായരുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാഹിത്യത്തിനും ചലച്ചിത്രത്തിനും പത്രപ്രവർത്തനത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ് ജയചന്ദ്രൻ നായരെന്നും അദ്ദേഹം അനുസ്മരിച്ചു.
ബംഗളൂരുവിൽ വച്ചായിരുന്നു മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ്. ജയചന്ദ്രൻ നായർ (85) അന്തരിച്ചത്. 1957 ൽ പ്രസിദ്ധീകരണം ആരംഭിച്ച കെ. ബാലകൃഷ്ണന്റെ കൗമുദിയിലൂടെയാണ് അദ്ദേഹം പത്രപ്രവർത്തനം ആരംഭിക്കുന്നത്. ദീർഘകാലം കലാ കൗമുദി വാരികയുടെ പത്രാധിപനായി പ്രവർത്തിച്ചിരുന്നു.
സംസ്കാരം ഇന്ന് നടക്കുമെന്നാണ് വിവരം. എന്റെ പ്രദക്ഷിണ വഴികൾ, റോസാ ദലങ്ങൾ എന്നിവയാണ് പ്രധാന കൃതികൾ. ഷാജി എൻ. കരുണിന്റെ പിറവി, സ്വം എന്നീ സിനിമകൾക്ക് കഥയും തിരക്കഥയും എഴുതി.