കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ഗുരുതര പരിക്ക്
Thursday, January 2, 2025 8:02 PM IST
തിരുവനന്തപുരം: തെരുവ് നായയുടെ ആക്രമണത്തിൽ വയോധികയ്ക്ക് പരിക്ക്. കഴക്കൂട്ടം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽവച്ചാണ് വയോധികയ്ക്ക് തെരുവ് നായയുടെ കടിയേറ്റത്.
ഇവർക്ക് കാലിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ വയോധിക ചികിത്സ തേടി.