ക്രിസ്മസ് ആഘോഷം എസ്ഐ തടഞ്ഞ സംഭവം; നടപടി ആവശ്യപ്പെട്ട് സിപിഎം മുഖ്യമന്ത്രിയുടെ ഓഫീസിന് കത്ത് നൽകി
Thursday, January 2, 2025 7:27 PM IST
തൃശൂര്‍: പാലയൂർ പള്ളിയിലെ ക്രിസ്മസ് ആഘോഷം പോലീസ് തടഞ്ഞ സംഭവത്തിൽ നടപടി വേണമെന്ന് സിപിഎം. എസ്ഐയ്ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയ്ക്ക് കത്ത് നൽകി.
നേരത്തെയും എസ്ഐക്കെതിരേ നടപടി ആവശ്യപ്പെട്ട് സിപിഎം രംഗത്തെത്തിയിരുന്നു. കാരള്‍ ഗാന പരിപാടിയിൽ മൈക്ക് ഉപയോഗിക്കുന്നത് എസ്ഐ ആയിരുന്ന വിജിത്ത് തടഞ്ഞതായാണ് പരാതി ഉയർന്നത്.
പിന്നാലെ സംഘാടകർ പരിപാടി ഉപേക്ഷിച്ചിരുന്നു. തുടർന്ന് എസ്ഐയെ സ്ഥലം മാറ്റിയിരുന്നെങ്കിലും ഇത് ഇയാളുടെ വീടിന് അടുത്തേക്ക് ആണെന്നും ആക്ഷേപം ഉയർന്നിരുന്നു.