പാ​ല​ക്കാ​ട്: വൈ​ദ്യു‌​തീ​ക​ര​ണം പൂ​ർ​ത്തി​യാ​യി ആ​ദ്യ യാ​ത്രാ ട്രെ​യി​ൻ ഓ​ടി​യ ഷൊ​ർ​ണൂ​ർ - നി​ല​മ്പൂ​ർ പാ​ത​യി​ൽ മെ​മു (മെ​യി​ൻ​ലൈ​ൻ ഇ​ല​ക്ട്രി​ക് മ​ൾ​ട്ടി​പ്പി​ൾ യൂ​ണി​റ്റ്) സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ പാ​ല​ക്കാ​ട്‌ റെ​യി​ൽ​വേ ഡി​വി​ഷ​ൻ ശി​പാ​ർ​ശ ചെ​യ്തു.

ഷൊ​ർ​ണൂ​രി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ന്ന എ​റ​ണാ​കു​ളം - ഷൊ​ർ​ണു​ർ മെ​മു, കോ​യ​മ്പ​ത്തൂ​ർ - ഷൊ​ർ​ണു​ർ മെ​മു എ​ന്നി​വ നി​ല​മ്പൂ​രേ​ക്ക് നീ​ട്ടാ​നാ​ണ് ശി​പാ​ർ​ശ.

ചെ​ന്നൈ​യി​ൽ നി​ന്നും ഡ​ൽ​ഹി റെ​യി​ൽ​വേ ബോ​ർ​ഡി​ൽ നി​ന്നു​മു​ള്ള അ​നു​മ​തി​ക​ൾ ല​ഭി​ച്ചാ​ൽ അ​ധി​കം വൈ​കാ​തെ ഈ ​മാ​സം ത​ന്നെ സ​ർ​വീ​സു​ക​ൾ തു​ട​ങ്ങാ​മെ​ന്നാ​ണ് പാ​ല​ക്കാ​ട്‌ ഡി​വി​ഷ​ന്‍റെ പ്ര​തീ​ക്ഷ. അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​ന് സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ ഒ​ന്നു​മി​ല്ല.