ഷൊർണൂർ - നിലമ്പൂർ റൂട്ടിൽ മെമു ട്രെയിനിന് ശിപാർശ
Thursday, January 2, 2025 6:58 PM IST
പാലക്കാട്: വൈദ്യുതീകരണം പൂർത്തിയായി ആദ്യ യാത്രാ ട്രെയിൻ ഓടിയ ഷൊർണൂർ - നിലമ്പൂർ പാതയിൽ മെമു (മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) സർവീസുകൾ ആരംഭിക്കാൻ പാലക്കാട് റെയിൽവേ ഡിവിഷൻ ശിപാർശ ചെയ്തു.
ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കുന്ന എറണാകുളം - ഷൊർണുർ മെമു, കോയമ്പത്തൂർ - ഷൊർണുർ മെമു എന്നിവ നിലമ്പൂരേക്ക് നീട്ടാനാണ് ശിപാർശ.
ചെന്നൈയിൽ നിന്നും ഡൽഹി റെയിൽവേ ബോർഡിൽ നിന്നുമുള്ള അനുമതികൾ ലഭിച്ചാൽ അധികം വൈകാതെ ഈ മാസം തന്നെ സർവീസുകൾ തുടങ്ങാമെന്നാണ് പാലക്കാട് ഡിവിഷന്റെ പ്രതീക്ഷ. അനുമതി ലഭിക്കുന്നതിന് സാങ്കേതിക തടസങ്ങൾ ഒന്നുമില്ല.