മുതിർന്ന മാധ്യമപ്രവർത്തകൻ എസ്. ജയചന്ദ്രൻ നായർ അന്തരിച്ചു
Thursday, January 2, 2025 5:27 PM IST
ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ്. ജയചന്ദ്രൻ നായർ (85) അന്തരിച്ചു. ബംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
1957 ൽ പ്രസിദ്ധീകരണം ആരംഭിച്ച കെ. ബാലകൃഷ്ണന്റെ കൗമുദിയിലൂടെയാണ് അദ്ദേഹം പത്രപ്രവർത്തനം ആരംഭിക്കുന്നത്. ദീർഘകാലം കലാ കൗമുദി വാരികയുടെ പത്രാധിപനായി പ്രവർത്തിച്ചിരുന്നു.
സംസ്കാരം ഇന്ന് നടക്കുമെന്നാണ് വിവരം. എന്റെ പ്രദക്ഷിണ വഴികൾ, റോസാ ദലങ്ങൾ എന്നിവയാണ് പ്രധാന കൃതികൾ. ഷാജി എൻ. കരുണിന്റെ പിറവി, സ്വം എന്നീ സിനിമകൾക്ക് കഥയും തിരക്കഥയും എഴുതി.