സി​ഡ്‌​നി: ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ സി​ഡ്‌​നി ടെ​സ്റ്റി​ൽ ജ​സ്പ്രീ​ത് ബു​മ്ര ടീം ​ഇ​ന്ത്യ​യെ ന​യി​ക്കും. രോ​ഹി​ത് ശ​ര്‍​മ സി​ഡ്‌​നി​യി​ല്‍ ക​ളി​ക്കി​ല്ലെ​ന്ന് ഇ​ന്ത്യ​ന്‍ സെ​ല​ക്ട​ര്‍​മാ​രെ അ​റി​യി​ച്ചു.

രോ​ഹി​ത് ശ​ര്‍​മ അ​ഞ്ചാം ടെ​സ്റ്റി​ല്‍ നി​ന്ന് പി​ന്‍​മാ​റി​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. ഇ​തോ​ടെ യ​ശ്വ​സി ജ​യ്സ്വാ​ളി​നൊ​പ്പം കെ.​എ​ല്‍. രാ​ഹു​ല്‍ ഇ​ന്ത്യ​ന്‍ ഇ​ന്നിം​ഗ്‌​സ് ഓ​പ്പ​ണ്‍ ചെ​യ്യു​ക​യും ശു​ഭ്‌​മാ​ന്‍ ഗി​ല്‍ മൂ​ന്നാം ന​മ്പ​റി​ലേ​ക്ക് എ​ത്തു​ക​യും ചെ​യ്യും.

ഫോ​മി​ല്ലാ​യ്‌​മ​യി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​നം രോ​ഹി​ത് ശ​ര്‍​മ​യ്ക്കെ​തി​രെ സ​ജീ​വ​മാ​ണ്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ഞ്ചാം ടെ​സ്റ്റി​ല്‍ ക​ളി​ക്കി​ല്ലെ​ന്ന് രോ​ഹി​ത് ടീം ​ഇ​ന്ത്യ​യു​ടെ സെ​ല​ക്ട​ര്‍​മാ​രെ അ​റി​യി​ച്ച​ത്.