ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ സി​ർ​സി​യി​ൽ അ​ങ്ക​ണ​വാ​ടി​യി​ൽ​നി​ന്നും പാ​മ്പു​ക​ടി​യേ​റ്റ് അ​ഞ്ചു​വ​യ​സു​കാ​രി മ​രി​ച്ചു. മ​യൂ​രി സു​രേ​ഷ് കു​മ്പ​ള​പ്പെ​ന​വ​ർ ആ​ണ് മ​രി​ച്ച​ത്.

സി​ർ​സി​യി​ലെ മാ​രി​ക്ക​മ്പ സി​റ്റി​യി​ലെ അ​ങ്ക​ണ​വാ​ടി​യി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. മൂ​ത്ര​മൊ​ഴി​ക്കാ​ൻ അ​ങ്ക​ണ​വാ​ടി​ക്ക് പു​റ​ത്തു​ള്ള പ​റ​മ്പി​ലേ​ക്ക് പോ​യ​പ്പോ​ൾ പാ​മ്പു​ക​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം കു​ട്ടി​ക്ക് പാ​മ്പു​ക​ടി​യേ​റ്റെ​ന്ന് വ്യ​ക്ത​മാ​യി​ട്ടും ആ​ന്‍റി​വെ​നം ന​ൽ​കാ​തെ ഹു​ബ്ബ​ള്ളി​യി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് അ​യ​ക്കു​ക​യാ​ണ് പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ ചെ​യ്ത​ത്. ഹു​ബ്ബ​ള്ളി​യി​ലെ​ത്തും മു​മ്പ് കു​ട്ടി​ക്ക് മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​യി​ലെ ഡ്യൂ​ട്ടി ഡോ​ക്ട​ർ ​ദീ​പ ത​ന്ത്രി​യു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​ത് ക​ടു​ത്ത അ​നാ​സ്ഥ​യെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. അ​തു​പോ​ലെ അ​ങ്ക​ണ​വാ​ടി​ക്ക് ചു​റ്റു​മ​തി​ലോ ന​ല്ല ശു​ചി​മു​റി​യോ ഇ​ല്ലെ​ന്നും നാ​ട്ടു​കാ​ർ വ്യ​ക്ത​മാ​ക്കി.