ഓട്ടോയിൽനിന്ന് തെറിച്ച് വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Thursday, January 2, 2025 10:13 AM IST
ഇടുക്കി: നെടുങ്കണ്ടത്ത് ഓട്ടോയിൽനിന്ന് പുറത്തേക്ക് തെറിച്ചു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നെടുങ്കണ്ടം ഇലവും കടത്തിൽ സുൽഫത്ത് നിജാസാണ് മരിച്ചത്.
നെടുങ്കണ്ടം ടൗണിലൂടെ ഓട്ടോയിൽ സഞ്ചരിക്കവേ കഴിഞ്ഞ ദിവസമാണ് സുൽഫത്ത് പുറത്തേക്ക് തെറിച്ചു വീണത്.
ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് ആശുപത്രിയിലേക്ക് പോകും വഴി ഛർദ്ദിക്കാൻ പുറത്തേക്ക് തലയിട്ടപ്പോഴാണ് സുൽഫത്ത് റോഡിലേക്ക് വീണത്. തലയ്ക്കേറ്റ പരിക്കാണ് മരണകാരണം.