ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ട​ത്ത് ഓ​ട്ടോ​യി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. നെ​ടു​ങ്ക​ണ്ടം ഇ​ല​വും ക​ട​ത്തി​ൽ സു​ൽ​ഫ​ത്ത് നി​ജാ​സാ​ണ് മ​രി​ച്ച​ത്.

നെ​ടു​ങ്ക​ണ്ടം ടൗ​ണി​ലൂ​ടെ ഓ​ട്ടോ​യി​ൽ സ​ഞ്ച​രി​ക്ക​വേ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സു​ൽ​ഫ​ത്ത് പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ണ​ത്.

ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ്ദ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കും വ​ഴി ഛർ​ദ്ദി​ക്കാ​ൻ പു​റ​ത്തേ​ക്ക് ത​ല​യി​ട്ട​പ്പോ​ഴാ​ണ് സു​ൽ​ഫ​ത്ത് റോ​ഡി​ലേ​ക്ക് വീ​ണ​ത്. ത​ല​യ്ക്കേ​റ്റ പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണം.