വിദ്യാർഥിനിയെ ഫോർട്ട് കൊച്ചിയിൽ എത്തിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
Thursday, January 2, 2025 7:47 AM IST
കൊച്ചി: വിദ്യാർഥിനിയെ ഫോർട്ട് കൊച്ചിയിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പേഴയ്ക്കാപ്പിള്ളി പ്ലാകുടി കുടിയിൽ അഷ്കറിനെ (21) ആണ് പോലീസ് പിടികൂടിയത്.
ഇയാൾ വിദ്യാർഥിനിയെ പുതുവർഷാഘോഷത്തിനെന്ന പേരിലാണ് ഫോർട്ട് കൊച്ചിയിലേക്ക് കൊണ്ടുപോയത്. തുടര്ന്ന് പീഡിപ്പിക്കുകയായിരുന്നു.
പിന്നാലെ സംഭവമറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.