മൂന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി; യാത്രക്കാർ കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങി
Thursday, January 2, 2025 12:35 AM IST
എറണാകുളം: മൂന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. കൊച്ചിയിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യാ വിമാനമാണ് റദ്ദാക്കിയത്.
രാത്രി ഒമ്പതിന് ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. മുന്നറിയിപ്പ് ഒന്നും കൂടാതെയാണ് വിമാനം റദ്ദാക്കിയത്.
കുട്ടികളും മുതിർന്നവരുമടക്കം നിരവധി യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്.