ന്യൂ​ഡ​ല്‍​ഹി: പ​ത്ത് ദി​വ​സം നീ​ണ്ട ര​ക്ഷാ ദൗ​ത്യ​ത്തി​നൊ​ടു​വി​ല്‍ കു​ഴ​ൽ കി​ണ​റി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ മൂ​ന്ന് വ​യ​സു​കാ​രി മ​രി​ച്ചു. ഡി​സം​ബ​ര്‍ 23നാ​ണ് രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​നാ​യാ​യ ചേ​ത്‌​ന എ​ന്ന കു​ട്ടി കു​ഴ​ൽ കി​ണ​റി​ൽ വീ​ണ​ത്.

തു​ട​ർ​ന്ന് കു​ട്ടി​യെ പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും വി​ജ​യി​ച്ചി​രു​ന്നി​ല്ല. പി​ന്നീ​ട് ഡ​ൽ​ഹി​യി​ൽ നി​ന്നും ജ​യ്പൂ​രി​ൽ നി​ന്നു​മു​ള്ള വി​ദ​ഗ്ധ സം​ഘം കു​ഴ​ൽ​ക്കി​ണ​റി​നു സ​മാ​ന്ത​ര​മാ​യി കു​ഴി​യെ​ടു​ത്ത് കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഉടൻ തന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള അ​നാ​സ്ഥ​യാ​ണ് കു​ട്ടി​യെ പു​റ​ത്തെ​ത്തി​ക്കാ​ൻ വൈ​കി​യ​തെ​ന്ന് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ രം​ഗ​ത്ത് എ​ത്തി.