ഇ​ടു​ക്കി: പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി കൊ​ക്ക​യി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു. കാ​ഞ്ഞാ​ര്‍ - വാ​ഗ​മ​ണ്‍ റോ​ഡി​ല്‍ ചാ​ത്ത​ന്‍​പാ​റ​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​രി​ങ്കു​ന്നം മേ​ക്കാ​ട്ടി​ല്‍ എ​ബി​ന്‍ (26) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി 11.50 നാ​യി​രു​ന്നു സം​ഭ​വം. മൂ​ന്നു സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം വാ​ഗ​മ​ണ്ണി​ന് പോ​കു​ക​യാ​യി​രു​ന്നു എ​ബി​ന്‍. യാ​ത്ര​യ്ക്കി​ടെ ചാ​ത്ത​ന്‍​പാ​റ​യി​ല്‍ കാ​ഴ്ച കാ​ണാ​നി​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു ദു​ര​ന്തം.

മൂ​ല​മ​റ്റ​ത്തു​നി​ന്നും അ​ഗ്‌​നി​ര​ക്ഷാ സേ​ന​യെ​ത്തി എ​ബി​നെ ര​ക്ഷ​പ്പെ​ടു​ത്തി തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ബു​ധ​നാ​ഴ്ച രാ​വി​ലെ മ​ര​ണം സം​ഭ​വി​ച്ചു.