മുഖ്യമന്ത്രി സനാതന ധർമത്തെ ദുർവ്യാഖ്യാനം ചെയ്തു: വി.ഡി.സതീശൻ
Wednesday, January 1, 2025 7:00 PM IST
തിരുവനന്തപുരം: സനാതന ധർമ വിവാദത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ്. പിണറായി വിജയൻ സനാതന ധർമത്തെ ദുർവ്യഖാനം ചെയ്യുകയാണ്. സനാതന ധർമ്മം എങ്ങനെയാണ് ചാതുർ വർണ്യത്തിന്റെ ഭാഗമാകുന്നത്.
സനാതന ധർമ്മം നമ്മുടെ സംസ്കാരമാണെന്നും വി.ഡി.സതീശൻ പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സനാതന ധർമ്മത്തെ ഒരു വിഭാഗം ആളുകളുടെ അവകാശമായി മുഖ്യമന്ത്രി ചാർത്തിക്കൊടുക്കുന്നു.
മുഖ്യമന്ത്രി ഉദ്ദേശിച്ച ആളുകൾക്ക് അവകാശപ്പെട്ടതല്ല സനാതനധർമ്മം. അത് രാജ്യത്തെ മുഴുവൻ ആളുകളുടെയും പാരമ്പര്യവും പൈതൃകവുമാണെന്നും സതീശൻ പറഞ്ഞു.