നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേരളത്തിലെത്തി
Wednesday, January 1, 2025 5:08 PM IST
തിരുവനന്തപുരം: നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേരളത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചീഫ് സെക്രട്ടറി ശാരദ മുരളീധരനും ചേർന്നാണ് നിയുക്ത ഗവർണറെ സ്വീകരിച്ചത്.
രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വ്യാഴാഴ്ച രാവിലെ 10.30ന് രാജ്ഭവൻ ഓഡിറ്റോറിയത്തിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു ഗവർണറായി അധികാരമേൽക്കും.
ബിഹാർ ഗവർണറായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കർ കേരളത്തിലേക്ക് എത്തുന്നത്. ഗോവയില്‍ ബിജെപിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഗോവ ഇന്‍ഡസ്ട്രിയല്‍ ഡെവല്പ്മെന്റ് കോര്പ്പറേഷൻ ചെയര്മാന്, വനം പരിസ്ഥിതി മന്ത്രി തുടങ്ങിയ പദവികൾ ആർലേക്കർ വഹിച്ചിട്ടുണ്ട്.