കോ​ഴി​ക്കോ​ട്: സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ക​ട​യി​ലെ​ത്തി​യ​പ്പോ​ൾ ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​താ​യി യു​വാ​വി​ന്‍റെ പ​രാ​തി. കു​റ്റ്യാ​ടി വ​ട​യം സ്വ​ദേ​ശി തീ​യ്യ​ര്‍​ക​ണ്ടി ഷി​ജി​ത്തി​നെ​യാ​ണ് (40) മൂ​ന്നം​ഗ സം​ഘം ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം നെ​ല്ലി​ക്ക​ണ്ടി​യി​ലെ ക​ട​യി​ല്‍ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്. അ​ടി​യേ​റ്റ് ബോ​ധ​ര​ഹി​ത​നാ​യ ഷി​ജി​ത്തി​നെ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് കു​റ്റ്യാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

മ​ര്‍​ദി​ച്ച​വ​രു​ടെ കൈ​യി​ല്‍ മാ​ര​കാ​യു​ധ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി ഷി​ജി​ത്ത് കു​റ്റ്യാ​ടി പോലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​ഞ്ഞു.