ക​ണ്ണൂ​ർ: മാ​ലൂ​രി​ൽ സ്ഫോ​ട​ക​വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​യ വി​ജ​യ​ല​ക്ഷ്മി, പ്രീ​ത എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ ത​ല​ശേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം. പൂ​വ​ൻ​പൊ​യി​ല്‍ സ്വ​ദേ​ശി സ​ജീ​വ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഴ​ത്തോ​ട്ട​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

കാ​ട് വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​തി​നി​ടെ ഇ​വ​രു​ടെ ആ​യു​ധം സ്ഫോ​ട​ക​വ​സ്തു​വി​ല്‍ ത​ട്ടി പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ബോം​ബ് സ്ക്വാ​ഡ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന തു​ട​ങ്ങി. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ബോം​ബാണ് പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.