പുതുവത്സരാശംസകൾ പറഞ്ഞില്ല; യുവാവിനെ കുത്തി വീഴ്ത്തി
Wednesday, January 1, 2025 1:52 PM IST
തൃശൂർ: മുള്ളുർക്കരയിൽ യുവാവിനെ കുത്തിവീഴ്ത്തി. ആറ്റൂർ സ്വദേശി സുഹൈബിനാണ് (22) കുത്തേറ്റത്. കഞ്ചാവ് കേസിലെ പ്രതി ഷാഫിയാണ് കുത്തിയത്. അർധരാത്രിയായിരുന്നു സംഭവം.
പുതുവത്സരാശംസകൾ പറയാത്തതിനാണ് സുഹൈബിനെ ഷാഫി ആക്രമിച്ചത്. ഷാഫി ബസ്റ്റോപ്പിൽ ഇരിക്കുന്പോൾ ബൈക്കിലെത്തിയ സുഹൈബ് എല്ലാവരോടും പുതുവത്സരാശംകൾ പറഞ്ഞു. തന്നോട് മാത്രം പുതുവത്സരാശംസ പറഞ്ഞില്ലെന്ന് ആരോപിച്ചാണ് ഷാഫി ആക്രമണം അഴിച്ചുവിട്ടത്.
സുഹൈബിന്റെ ശരീരത്തിൽ 24 തവണയാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ സുഹൈബ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ കാപ്പ ചുമത്തപ്പെട്ട പ്രതിയാണ് ഷാഫി.